ശമ്പളക്കുടിശിക നല്കിയില്ല ; സ്കൂൾ പാചക തൊഴിലാളികൾക്ക് പട്ടിണി ഓണം
തൃശൂർ: സ്കൂൾ പാചക തൊഴിലാളികളുടെ ജൂൺ മുതൽ ഒാഗസ്റ്റ് വരെയുള്ള ശമ്പളം ഓണത്തിനു മുമ്പായി വിതരണം ചെയ്യണമെന്നു കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ. ഒാണാഘോഷത്തോടനുബന്ധിച്ചു സ്കൂളുകളിൽ ഓണസദ്യ ഒരുക്കുന്ന പാചക തൊഴിലാളികൾക്ക് സ്വന്തം വീട്ടിൽ ഓണമൊരുക്കുവാൻ ഇന്നേവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇത്തവണ നേരത്തെതന്നെ ഗവൺമെന്റിനു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.കഴിഞ്ഞ മാസം 27നു സർക്കാർ ഇറക്കിയ ഉത്തരവിൽ ജൂൺ, ജൂലായ്, ഒാഗസ്റ്റ് മാസങ്ങളിലെ വേതനം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്കു ഫണ്ട് ട്രാൻസ്ഫർ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നിട്ടും സ്കൂൾ പാചക തൊഴിലാളികൾക്ക് ഇതുവരെ ശന്പളം നല്കിയിട്ടില്ല. എല്ലാ ഓണക്കാലത്തും സ്കൂൾ പാചക തൊഴിലാളികൾക്കു സമരം ചെയ്യേണ്ട അവസ്ഥയാണ്. കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ശന്പളം നല്കാതിരിക്കുകയാണ്. കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ ഇരകളായി സ്കൂൾ പാചക തൊഴിലാളികൾ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്.
യോഗത്തിൽ വി. രമാദേവി അധ്യക്ഷത വഹിച്ചു. സുജോബി ജോസ്, പി.യു. ശോഭന, ജി. സത്യഭാമ, പി.കെ. ബിന്ദു, എം ലക്ഷ്മി, എൻ, മുരുകൻ, വി. ലക്ഷ്മീദേവി, എ. വിജയകു മാരി, ജി. ഷീബ നെയ്യാറ്റിൻകര, തസ്യാമ്മ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment