സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ ലഭിച്ചവരുടെ സംഗമം
കൊച്ചി: നിര്‍ധനരായ 100 രോഗികള്‍ക്ക് സൗജന്യ ആന്‍ജിയോപ്ലാസ്റ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'ഹൃദയത്തില്‍ ഹൈബി ഈഡന്' പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം നടന്നു.
ഇന്ദിരാഗാന്ധി ആശുപത്രിയുമായും കാരുണ്യ ഹൃദയാലയയുമായും സഹകരിച്ച് ബിപിസിഎലിന്റെ സിഎസ്ആര്‍ പിന്തുണയോടെ ഹൈബി ഈഡന് എംപിയുടെ സൗഖ്യം ചാരിറ്റബിള്‍ ട്രസ്റ്റാണ് സൗജന്യ ആന്‍ജിയോപ്ലാസ്റ്റി പദ്ധതി നടപ്പാക്കിയത്. നടന് സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.
ഹൈബി ഈഡന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജയ് തറയില്‍, ജോര്‍ജ് തോമസ്, വിനീത് എം. വര്‍ഗീസ്, ഡോ. ജുനൈദ് റഹ്മാന്, ഡോ. നിജില്‍ ക്ലീറ്റസ്, ഡോ. സച്ചിദാനന്ദ കമ്മത്ത്, കാരുണ്യ ഹൃദയാലയ ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. ഷറഫുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.92 ലക്ഷം രൂപയാണ് പദ്ധതിക്കായി ബിപിസിഎല്‍ നല്‍കിയത്.
ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരായവര്‍ക്കായി ഇന്ദിരാഗാന്ധി ആശുപത്രി നല്കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു.
Leave A Comment