നാലമ്പല തീർത്ഥാടനം: സജ്ജീകരണങ്ങളായി
ഇരിങ്ങാലക്കുട : കർക്കടകം ഒന്നിന് ആരംഭിക്കുന്ന നാലമ്പലതീർത്ഥയാത്രയ്ക്കായി സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിൽനിന്നുള്ള സഹകരണങ്ങൾക്കായി പരിശ്രമിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നാലമ്പലതീർത്ഥാടനത്തിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അന്നദാനത്തിനുള്ള പ്രാഥമികനടപടി ആരംഭിച്ചതായും ഭക്തർക്ക് സുഗമമായി ക്ഷേത്രദർശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും വിവിധ ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽനിന്നും 16 ഷെഡ്യൂളുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ഷെഡ്യൂൾ വഴി എത്തുന്ന ഭക്തർക്ക് ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിന് മുൻകൂട്ടി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
Leave A Comment