ജില്ലാ വാർത്ത

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്ര ആനയോട്ടം; ആയയിൽ ഗൗരി നന്ദൻ ജേതാവ്

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന ആനയോട്ടത്തിൽ ആയയിൽ ഗൗരി നന്ദൻ ജേതാവായി.
ഇന്ന് വൈകീട്ട് ക്ഷേത്രാങ്കണത്തിൽ നടന്ന ആനയോട്ടത്തിൽ പുതുപ്പുള്ളി ഗണേശൻ, ആനയടി അപ്പു എന്നീ കൊമ്പൻമാരെ പിന്തള്ളിയാണ് ഗൗരി നന്ദൻ പറ തൊട്ടത്.

ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ശാന്തിക്കാരായ ടി.പി നാരായണൻ നമ്പൂതിരി, ശ്രീനിവാസൻ എമ്പ്രാന്തിരി, സുരേഷ് എമ്പ്രാന്തിരി, ദേവസ്വം ഓഫീസർ വി.ആർ സിറിൾ, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് എം.എസ് വിനയകുമാർ, സെക്രട്ടറി വത്സൻ എന്നിവർ നേതൃത്വം നൽകി.

Leave A Comment