മാർഗതടസം സൃഷ്ടിച്ച് എക്സൈസ് ഉദ്യോഗസ്ഥന്റെ കാർ; വാഹനം കസ്റ്റഡിയിൽ എടുത്ത് പോലീസ്
വരന്തരപ്പിള്ളി: മണ്ണംപേട്ട പൂക്കോട് എക്‌സൈസ് ഉദ്യോഗസ്ഥന്‍ മാര്‍ഗതടസമായി റോഡില്‍ ഇട്ട കാര്‍ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വഴി തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.
ഈ വഴിയിലൂടെ മറ്റൊരു വീട്ടിലേക്ക് കരിങ്കല്‍ മെറ്റല്‍ കൊണ്ടുവന്ന പിക്കപ് വാന്‍ 48 മണിക്കൂറിലേറെ കുടുങ്ങി. 2 ദിവസത്തിലേറെ വഴി തടഞ്ഞതോടെ 4 വീടുകളിലേക്കുള്ള വാഹനസഞ്ചാരവും തടസ്സപ്പെട്ടു. പിക്കപ് വാനിന്റെ വഴി തടഞ്ഞിട്ടതോടെ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് വഴി ഉപയോഗിക്കുന്ന മറ്റുള്ളവരും പരാതിയുമായി എത്തി.
എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്ത് കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. കഴിഞ്ഞദിവസം ഇവിടെ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടായി. നാട്ടുകാരുടെ എതിര്‍പ്പും വര്‍ധിച്ചതോടെ വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ സഞ്ചാര നിഷേധത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. വീട്ടിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടായിട്ടും
മനപൂർവ്വം മാർഗതടസം സൃഷ്ടിച്ചതിനാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തത്.
Leave A Comment