ജില്ലാ വാർത്ത

പടക്കശാല സ്ഫോടനം; ദുരിത ബാധിതർക്ക് സഹായം നൽകണം- സതീശൻ

കൊച്ചി : വരാപ്പുഴയിലെ പടക്ക സ്ഫോടനം ബാധിച്ചവർക്ക് സഹായം നൽകാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ നൂറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാശനഷ്ടം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. സന്നദ്ധ പ്രവർത്തകർ നാളെ വീടുകൾ ശുചീകരിച്ച് നൽകും. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment