ജില്ലാ വാർത്ത

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി 10000 ന് മുകളിൽ

കുന്നംകുളം:  കേച്ചേരിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടിൽ 50 വയസ്സുള്ള നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കേച്ചേരി സെന്ററിലാണ് അപകടമുണ്ടായത്.

അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് നിഷാദും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബ്രഹ്മകുളം സ്വദേശി തെരുവത്ത് വീട്ടിൽ 43 വയസ്സുള്ള നിഷാദാണ് മരിച്ചത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം അഡിഷണൽ എസ്ഐ ഷക്കീർ അഹമ്മദിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് നൌഷാദിനെ അറസ്റ്റ് ചെയ്തത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിഷാദിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Leave A Comment