ജില്ലാ വാർത്ത

ഇന്നും റബ്ബർ തോട്ടത്തിൽ കാട്ടാനകളെത്തി ; പാലപ്പിള്ളിയിൽ ഭീതി ഒഴിയുന്നില്ല

പാലപ്പിള്ളി: പുതുക്കാട് റബ്ബർ തോട്ടത്തിൽ തുടർച്ചയായി അഞ്ചാംദിവസവും കാട്ടാനക്കൂട്ടമിറങ്ങി ഭീതിപരത്തി. ഇരുപതിലേറെ ആനകളാണ് ചൊവ്വാഴ്ച ഉച്ചസമയത്തും തോട്ടത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. ടാപ്പിംഗിനെത്തിയ തൊഴിലാളികൾ  കാടുകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ആനകൾ തോട്ടത്തിൽ നിന്ന് മാറാതെ നിൽക്കുകയാണ്.

 രാവിലെ ആറുമണിയോടെയാണ് ആനകൾ തോട്ടത്തിലെത്തിയത്.കുട്ടികൾ ഉൾപ്പടെയുള്ള ആനക്കൂട്ടത്തെ കണ്ട് തൊഴിലാളികൾ പണിക്കിറങ്ങാതെ നിൽക്കുകയായിരുന്നു. സമീപത്തുള്ള കശുവണ്ടി തോട്ടത്തിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ എത്തുന്നത്. വേപ്പൂർ, വട്ടക്കൊട്ടായി പ്രദേശത്തും ഒറ്റയാൻ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പുലർച്ചെയിറങ്ങിയ ആന വീട്ടുപറമ്പിലെ വാഴകളും, തെങ്ങും, കവുങ്ങും നശിപ്പിച്ചു.വീട്ടുകാർ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

Leave A Comment