തൃശൂർ, പാലക്കാട് ജില്ലകളിൽ അണക്കെട്ടുകളിലെ ജലനിരപ്പ് സാധാരണനിലയിൽ
തൃശൂർ : തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത മഴ തുടരുകയാണെങ്കിലും ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. രണ്ടു ജില്ലകളിലെയും അണക്കെട്ടുകളിൽ പരമാവധി ജലനിരപ്പിനേക്കാൾ താഴെയാണ് ഇപ്പോഴത്തെ വെള്ളത്തിന്‍റെ നില.മഴ ഇതേ രീതിയിൽ ഏതാനും ദിവസം കൂടി നീണ്ടു നിൽക്കുകയാണെങ്കിലോ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയോ ചെയ്തെങ്കിൽ മാത്രമേ ഡാമുകളിലെ ജലനിരപ്പ് പരമാവധിയാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.
തൃശൂർ, പാലക്കാട് ഡാമുകളിലെ ജലനിരപ്പ്
ഇന്നു രാവിലെ ആറു മണിക്കുള്ള കണക്ക്
പെരിങ്ങൽകുത്ത്
ഇപ്പോഴത്തെ നില 421 മീറ്റർ
പരമാവധി ജലനിരപ്പ് 424 മീറ്റർ.
പീച്ചി
ഇപ്പോഴത്തെ നില 66.87 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ.
ചിമ്മിനി
ഇപ്പോഴത്തെ നില 51.26 മീറ്റർ
പരമാവധി ജലനിരപ്പ് 76.70 മീറ്റർ.
വാഴാനി
ഇപ്പോഴത്തെ നില 47.51 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.
മലമ്പുഴ
ഇപ്പോഴത്തെ നില 103.75 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.
ഷോളയാർ
ഇപ്പോഴത്തെ നില 2623.50 അടി.
പരമാവധി ജലനിരപ്പ് 2663 അടി.
Leave A Comment