ചാലക്കുടി മേഖലയില്‍ ഡെങ്കിപനി വ്യാപകം
ചാലക്കുടി: ചാലക്കുടി മേഖലയില്‍ ഡെങ്കിപനി വ്യാപകം. ആര്യങ്കാല, വി ആര്‍ പുരം മേഖലകളിലാണ് ഡെങ്കിപനി പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ആര്യങ്കാലയില്‍ 20ഓളം വീട്ടുകാര്‍ ഡെങ്കിപനി ബാധിതരാണ്. ഓരോ വീട്ടിലും മുഴുവന്‍ പേര്‍ക്കും ഡെങ്കിപനി ബാധിച്ചിരിക്കുന്ന അവസ്ഥയാണ്.കാനകളും തോടുകളും ശുചീകരിക്കാത്തതാണ് പനി പടരാന്‍ കാരണമായത്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ നടത്താത്തതിനെ തുടര്‍ന്ന് കാനകളിലെല്ലാം മലിനജലം കെട്ടികിടക്കുകയാണ്. പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണിപ്പോള്‍.
നിര്‍ധനരായ വീട്ടുകാരാണ് പ്രദേശത്ത് ഭൂരിഭാഗവും. പനിബാധിച്ചതോടെ പണിക്ക് പോകാനാകാത്ത അവസ്ഥയുമാണിവിടെ. വി ആര്‍ പുരം മേഖലയിലും ഡെങ്കിപനി വ്യാപിച്ചിട്ടുണ്ട്. കൊതുക് ശല്യവും ഈ പ്രദേശത്തും രൂക്ഷമാണ്. നഗരസഭയില്‍ ഫോഗിങ് മെഷിനുകളുണ്ടെങ്കിലും ഒരു തവണ പോലും ഇത് പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
Leave A Comment