ആകാശപ്പാത ഉദ്ഘാടനം ബഹിഷ്കരിച്ച് ബിജെപി
തൃശൂർ: എട്ടുകോടി രൂപ പൂർണമായും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാത്തത് നന്ദികേടാണെന്നും കോർപറേഷൻ തരംതാണ രാഷ്ടീയം കളിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ.
കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചാൽ പദ്ധതികൾ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണെന്ന് പൊതുജനം അറിയുമെന്ന ഭയപ്പാടാണ് ഇടതുപക്ഷ ഭരണമുന്നണിക്കെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ ഭരണക്കാരുടെ നന്ദികേടിലും തരംതാണ രാഷ്ടീയ കളിയിലും പ്രതിഷേധിച്ച് ആകാശപ്പാതയുടെ ഉദ്ഘാടന ചടങ്ങ് ബിജെപി ബഹിഷ്ക്കരിച്ചു.
Leave A Comment