മാള പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യാശ്രമം; ഗൃഹനാഥൻ ആശുപത്രിയിൽ
മാള: മാള പോലീസ് സ്റ്റേഷന് മുന്നില്‍ ഗൃഹനാഥൻെറ ആത്മഹത്യാശ്രമം.. കുഴൂർ സൗത്ത് താണിശേരി സ്വദേശി 45 വയസ്സുള്ള വിനോദ് ആണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് വിനോദിന്‍റെ ഭാര്യയുടെ പരാതിയില്‍ വിനോദിനെയും ഭാര്യയേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു.ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം . കഴിഞ്ഞദിവസം കുടുംബവഴക്കിനിടെ വിനോദ് ഭാര്യ സിജിയെ മർദ്ധിച്ചതായി പറയുന്നു. സംഭവത്തില്‍ സിജി മാള സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സിജിയുടെ പരാതിയില്‍ ആണ് വിനോദിനെയും സിജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വെെകീട്ട് ആറരയോടെ എത്തിയ വിനോദ് പോലീസ് സ്റ്റേഷന് മുന്നിവെച്ച് കൈവശം സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നു. ഉടന്‍ വിനോദിനെ തൊട്ടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിനോദ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഭാര്യയുടെ പരാതിയില്‍ വിനോദിനെതിരെ പോലീസ് കേസെടുത്തു.
Leave A Comment