ജില്ലാ വാർത്ത

ചെന്ത്രാപ്പിന്നിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടു; രണ്ട് പേർക്ക് പരിക്ക്

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കാർ യാത്രികരായ പെരിങ്ങോട്ടുകര സ്വദേശികളായ പണിക്കശേരി വീട്ടിൽ അബ്ദുൾ ജലീൽ (61), ഭാര്യ നസീമ (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെന്ത്രാപ്പിന്നിയിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച  രാവിലെ എട്ട് മണിയോട ദേശീയ പാതയിൽ  ചെന്ത്രാപ്പിന്നി സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തമിഴ് നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്. 

Leave A Comment