ജില്ലാ വാർത്ത

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 51കാരൻ മരിച്ചു

കാട്ടൂര്‍: എടക്കുളത്ത് സ്കൂട്ടറും ബെെക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികനായ എടക്കുളം സ്വദേശി  സാജ് റാം ആണ് മരിച്ചത്. സാജ് റാം ഓടിച്ചിരുന്ന  സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി  വിബിൻ ഓടിച്ചിരുന്ന  ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ബെെക്ക് ഓടിച്ചിരുന്ന വിബിൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment