ജില്ലാ വാർത്ത

പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം; ജനപ്രതിനിധികൾക്കെതിരെ കേസ്

കൊച്ചി: കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്. ഹൈബി ഈ‍ഡൻ എം പി, മൂന്ന് എം എൽ എമാർ അടക്കം കണ്ടാലറിയാവുന്ന കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിഷേധിക്കാരെ പരിഹസിച്ച് മന്ത്രിമാരും രംഗത്തെത്തി.

ബസിൻ മുന്നിൽ ചാടി ചാവേറാകാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമക്കുന്നതെന്നാണ് മന്ത്രിമാരുടെ പരിഹാരം. അണയാൻ പോകുന്ന തീയാണ് ആളിക്കത്തുന്നതെന്ന് മന്ത്രി വി എൻ വാസവനും കുറ്റപ്പെടുത്തി. നവകേരള സദസല്ല ആർഭാട സദസാണ് ഒന്നരമാസം കേരളത്തിൽ നടന്നതെന്ന് പൊതു സമൂഹത്തിന് മുന്നിൽ വരും ദിവസങ്ങളിലും അവതരിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം.

Leave A Comment