കൊടുങ്ങല്ലൂര്‍ താലപ്പൊലി: കൊടുങ്ങല്ലൂരിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഗതാഗത ക്രമീകരണം
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഗതാഗത ക്രമീകരണം. താലപ്പൊലിയുത്സവത്തോടനുബന്ധിച്ച് ഇന്ന് മുതൽ വ്യാഴാഴ്ച വരെ നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഗുരുവായൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും മറ്റ് വാഹനങ്ങളും ചന്തപ്പുര ബൈപാസ് വഴി കോട്ടപ്പുറമെത്തി യാത്ര തുടരണം. ഗുരുവായൂർ, അഴീക്കോട്, എറിയാട് ഭാഗങ്ങളിൽനിന്ന് വരുന്ന ഓർഡിനറി ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ചന്തപ്പുര സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം.എറണാകുളം ഭാഗത്തുനിന്ന് വരുന്ന ബസുകളും മറ്റ് വാഹനങ്ങളും കോട്ടപ്പുറം സിഗ്‌നലിൽ നിന്ന് ബൈപാസിലൂടെ ചന്തപ്പുരയിൽ എത്തി യാത്ര തുടരണം. മാള, കൃഷ്ണൻകോട്ട, പറവൂർ എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ മുസിരിസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ച് ഇവിടെനിന്നു തിരിച്ച് പോകണം.
തൃശ്ശൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നുള്ള ബസുകൾ കാവിൽ കടവ് ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തിരിച്ചുപോകണം. ഹെവി വാഹനങ്ങൾ കോ-ഓപ്പറേറ്റീവ് കോളേജ് വഴി ലക്ഷ്മി സിനിമാസിന് മുന്നിലെത്തി പോകണം. അഴീക്കോട്, എറിയാട് ഭാഗങ്ങളിൽനിന്നുള്ള കാർ അടക്കമുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസിൽ പാർക്ക് ചെയ്യണം. തെക്കേ നടയിൽ പോസ്റ്റ് ഓഫീസ് പരിസരത്ത് രാവിലെ 11വരെ മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളൂ-

Leave A Comment