ജില്ലാ വാർത്ത

ഫുട്‌ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പറവൂർ: ടർഫ് മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആളംതുരുത്ത് പാറാശ്ശേരിൽ വീട്ടിൽ ഷാജിയുടെ മകൻ മുഹമ്മദ്‌ ഷമീർ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി പറവൂർ മുനമ്പം കവലയിലുള്ള ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

Leave A Comment