ജില്ലാ വാർത്ത

ചേലക്കരയിൽ കാണാതായ യുവാവ് കുളത്തിൽ മരിച്ചനിലയിൽ

തൃശൂർ: ചേലക്കരയിൽ യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്ങാനെല്ലൂർ സ്വദേശി രാജഗോപാലാണ് മരിച്ചത്. ശനിയാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്നു കാണിച്ച് കുടുംബം പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് പോലീസും കുടുംബവും രാജഗോപാലിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നു പുലർച്ചെയാണ് സമീപത്തെ ഭൂതംകോട്ട് കുളത്തിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‌കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചു.

Leave A Comment