ജില്ലാ വാർത്ത

കളിക്കുന്നതിനിടെ രണ്ട് വയസുകാരി പാത്രത്തില്‍ കുടുങ്ങി; വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു; ഒടുവിൽ..

കോഴിക്കോട്: വീടിന്റെ അടുക്കള ഭാഗത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി അലൂമിനിയം പാത്രത്തില്‍ കുടുങ്ങി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവമുണ്ടായത്. വാവിട്ടു കരഞ്ഞ കുട്ടിയെ രക്ഷപ്പെടുത്താനുള്ള വീട്ടുകാരുടെ ശ്രമം ആദ്യം പരാജയപ്പെട്ടു. 

കുറ്റ്യാടിയിലെ നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ ദുരന്ത നിവാരണ സേന രക്ഷകരായി എത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പാത്രത്തില്‍ നിന്നും പുറത്തെടുത്തത്.

Leave A Comment