ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശം; കോടതിയിൽ നേരിട്ടെത്തി വി.എസ്. സുനിൽകുമാർ
കണ്ണൂർ: ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ സിപിഐ നേതാവ് അഡ്വ. വിഎസ് സുനിൽകുമാറിന് ജാമ്യം. കണ്ണൂർ ജില്ലാ കോടതിയിൽ സുനിൽകുമാർ നേരിട്ടെത്തിയായിരുന്നു ജാമ്യമെടുത്തത്. മുൻ കൃഷിമന്ത്രി കൂടിയാണ് വി.എസ് സുനിൽകുമാർ. 2021 ജനുവരി 29 നാണ് വിഎസ് സുനിൽകുമാർ കേസിന്നാസ്പദമായ പരാമർശം നടത്തിയത്.ഫേസ്ബുക്കിലൂടെയാണ് പരാമർശം. നാഥുറാം വിനായക് ഗോഡ്സെയെ 'ആർഎസ്എസ് കാപാലികൻ' എന്ന് വിശേഷിപ്പിച്ച് സുനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ ഈ പരാമർശത്തിനെതിരെ ആർഎസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബൽറാം നൽകിയ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കേസിനടിസ്ഥാനത്തിൽ സുനിൽകുമാർ കോടതിയിൽ ഹാജരാവുകയായിരുന്നു. തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Leave A Comment