കരുവന്നൂര്‍ പാലത്തിൽ നിന്ന് ജീവനൊടുക്കാൻ പുഴയിലേക്ക് ചാടി; നാട്ടുകാർ രക്ഷപ്പെടുത്തി
തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ 7 മണിയോടെ പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട് ഫയർ ഫോഴ്സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയും 50 കാരി പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Leave A Comment