കോട്ടയം കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി
കോട്ടയം: കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്.പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മെഡിക്കൽ കോളേജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാളുടേത് നിസ്സാര പരിക്കാണ്.
Leave A Comment