ജില്ലാ വാർത്ത

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ;മൊഴി മാറ്റി പറഞ്ഞ നവവധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭര്‍തൃപീഡന കേസില്‍ മൊഴി മാറ്റി പറഞ്ഞ നവവധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരാതിക്കാരിയായ പെണ്‍കുട്ടി ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തിലാണ് എത്തിയതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വനിത വക്കീലിനൊപ്പം വിട്ടു.

Leave A Comment