റോജി എം. ജോൺ എംഎൽഎയ്ക്കു മംഗല്യം; വധു മണ്ഡലത്തിൽ നിന്നുതന്നെ
കൊച്ചി: അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന കാലടി മാണിക്കമംഗലം സ്വദേശിനിയാണു വധു. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.
മാതാപിതാക്കളും സഹോദരനും എത്തി പെണ്ണുകാണൽ നടത്തി. അടുത്ത ഞായറാഴ്‌ച ഇരു കുടുംബങ്ങളും ചേർന്നു വിവാഹത്തീയതി തീരുമാനിക്കും.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഉദയഗിരി സ്വദേശിയാണ് 42 വയസുകാരനായ റോജി. 2016 മുതൽ അങ്കമാലിയിൽനിന്നുള്ള എംഎൽഎയാണ്. അന്നു മുതൽ താമസവും അങ്കമാലിയിൽ തന്നെ.

Leave A Comment