ജില്ലാ വാർത്ത

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു

തൃശൂർ: കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. സുല്‍ത്താന്‍ ബത്തേരി സെന്റ്‌ മേരീസ് കോളേജ്, മലപ്പുറം ഗവണ്മെന്‍റ് കോളേജ് , കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം.ഗവണ്മെന്‍റ് കോളേജ് ,തൃശ്ശൂര്‍ അച്യുതമേനോന്‍ ഗവണ്മെന്‍റ് കോളേജ് , എന്നീ കോളേജുകളില്‍ മലയാളം അധ്യാപകന്‍ ആയിരുന്നു. 

എഴുത്തുകാരിയും ഗവണ്മെന്‍റ്  കോളേജ് അധ്യാപികയും ആയിരുന്ന പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. മൃതദേഹം സാഹിത്യ അക്കാദമിയില്‍ പതിനൊന്നര മുതല്‍ പന്ത്രണ്ടര വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം തൃശ്ശൂര്‍ അമ്മാടത്തുള്ള കടവത്ത് ഉള്ളന്നൂര്‍ ഇല്ലത്ത് വെച്ച് ഇന്ന് വൈകീട്ട് നാല് മണിക്ക് .

Leave A Comment