ജില്ലാ വാർത്ത

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു

അങ്കമാലി: പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു.

ഇവരുടെ ഇളയ മകൻ ആസ്തിക്ക് ആണ് മരിച്ചത്.

പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു.

പൊള്ളലേറ്റ ഇവരുടെ മൂത്തമകൻ 11 വയസ്സുള്ള അശ്വത് ചികിത്സയിലാണ്.

വെളിയത്ത് സനല്‍ (45), ഭാര്യ സുമി (35) എന്നിവരെ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Leave A Comment