പാലപ്പിള്ളിയിൽ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ കാട് കയറ്റി
തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനകളെ കാട് കയറ്റി. കുങ്കിയാനകള്‍ 2 കിലോമീറ്ററോളം ഓടിച്ച് ഒരുകൂട്ടം കാട്ടാനകളെ വനത്തിലേക്ക് കയറ്റി. കാഞ്ഞിരമുക്ക് തോട്ടം മേഖലയിലൂടെയാണ് കാട്ടാനകളെ കാട്ടിലേക്ക് ഓടിച്ച് കയറ്റിയത്. ഒമ്പതോളം ആനകളെ കാടുകയറ്റിയതായാണ് റിപ്പോർട്ട്.ദൗത്യം തുടരാനാണ് വനം വകുപ്പിന്‍റെ തീരുമാനം. വെള്ളിക്കുളങ്ങര, പാലപ്പിള്ളി റേഞ്ചുകൾക്ക് കീഴിലുള്ള തോട്ടം മേഖലയിൽ ആണ് കാട്ടാനക്കൂട്ടങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
Leave A Comment