മാള പോലീസ് എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയിൽ; വ്യക്തിപരമായ കാരണങ്ങളെന്ന് കുറിപ്പ്
മാള : മാള പോലീസ് station ഹൌസ് ഓഫിസർ ആർ രാജേഷ് മരിച്ച നിലയിൽ. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്.
കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു.
രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Leave A Comment