ആലുവയില്‍ 10 കഞ്ചാവ് ചെടികള്‍ കണ്ടെത്തി
ആലുവ: ആലുവയില്‍ ഒഴിഞ്ഞ പറമ്പുകളില്‍ കഞ്ചാവ് കണ്ടത്തിയ സംഭവത്തില്‍, കഞ്ചാവ് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നും വളര്‍ന്നതാകാം എന്ന് നിഗമനം. ആലുവ തോട്ടക്കാട്ടുകര സിഗ്നല്‍ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പില്‍ പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. തോട്ടക്കാട്ടുകര ജംഗ്ഷനില്‍ നിന്നും മണപ്പുറം റോഡിലേക്ക് തിരിയുന്നിടത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് 10 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ആലുവ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് മണപ്പുറത്തേക്ക് പോകുന്ന പലരും തമ്പടിച്ചിരുന്ന സ്ഥലമാണിത്.
സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് സ്ഥലത്ത് ഏതാനും മാസങ്ങളായി റൂഫിംഗ് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടിയിരിക്കുകയായിരുന്നു. അതിനാല്‍ കാട് പിടിച്ചു കിടക്കുന്ന ഈ സ്ഥലത്തേക്ക് നിലവില്‍ ആളുകള്‍ തമ്പടിക്കാറില്ല. വലിയ ഹോര്‍ഡിംഗുകള്‍ വയ്ക്കാറുള്ള പറമ്പ് കൂടിയാണിത്.
രണ്ടാള് പൊക്കത്തില്‍ പത്തു മാസത്തോളം വളര്‍ച്ചയുള്ള കഞ്ചാവ് ചെടികള്‍ കഴിഞ്ഞ വര്‍ഷം മുളച്ചതായാണ് നിഗമനം. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് പോലീസ് നിയമിച്ച വാരിയേഴ്സില്‍ ഒരാളാണ് കഞ്ചാവ് ചെടികളെ കുറിച്ചുള്ള വിവരം എക്സൈസിന് കൈമാറിയത്. കാഴ്ച മറയ്ക്കുന്ന രീതിയില്‍ വേലി കെട്ടിയതിനാല്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
അതേസമയം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ആലുവയില്‍ പതിറ്റാണ്ടുകളായി പൂട്ടിക്കിടന്ന കാത്തായി കോട്ടണ്‍മില്‍ വളപ്പില്‍ നിന്നും ആറടിയോളം ഉയരമുള്ള 10 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു.
വാഴകള്‍ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ തെരയുന്നതിനിടെയാണ് അടുത്ത കേസും രജിസ്റ്റര്‍ ചെയ്തത്. നേരത്തെ മണപ്പുറത്തെ കുട്ടിവനത്തിലും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.
Leave A Comment