ജില്ലാ വാർത്ത

വാ​ടാ​ന​പ്പി​ള്ളി​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; 20 വീ​ടു​ക​ളി​ൽ വെ​ള്ളംക​യ​റി

വാ​ടാ​ന​പ്പ​ിള്ളി: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ വാ​ടാ​ന​പ്പ​ള്ളി ഫ​സ​ൽ ന​ഗ​ർ, പൊ​ക്കാ​ഞ്ചേ​രി ബീ​ച്ചു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. 20 വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. സീ​വാ​ൾ റോ​ഡ് 400 മീ​റ്റ​റോ​ളം ത​ക​ർ​ന്നു. നി​ര​വ​ധി തെ​ങ്ങു​ക​ളും വൈ​ദ്യു​തി തൂ​ണു​ക​ളും ക​ട​പു​ഴ​കി. വെ​ള്ള​വും വെ​ളി​ച്ച​വും യാ​ത്രാ​സൗ​ക​ര്യ​വും ഇ​ല്ലാ​തെ ക​ട​ലോ​ര നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി​ട്ടും അ​നു​കൂ​ല​മാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പം.

ഫ​സ​ൽ ന​ഗ​ർ മു​ത​ൽ പൊ​ക്കാ​ഞ്ചേ​രി ബീ​ച്ചു​വ​രെ​യാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ വാ​ഹ​ന​ങ്ങ​ൾ പോ​യി​രു​ന്ന ഫ​സ​ൽ ന​ഗ​റി​ലെ സീ​വാ​ൾ റോ​ഡാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. വേ​ലി​യേ​റ്റ​ത്തി​ൽ തി​ര​യ​ടി​ച്ച് വെ​ള്ളം​ക​ര​യി​ലേ​ക്കു ക​യ​റു​ക​യാ​ണ്. ക​ര തു​ര​ന്ന് വെ​ള്ളം ക​യ​റു​ന്ന​തോ​ടെ​യാ​ണ് സീ​വാ​ൾ റോ​ഡ് ത​ക​ർ​ന്ന​ത്. ഇ​വി​ടെ തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി വീ​ണു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​മീ​പം താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ വ​ട​ക്ക​ൻ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​തു​ത​ട​യാ​ൻ മോ​ഹ​ന​ൻ​ത​ന്നെ പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ് മ​ണി​ക്കൂ​റോ​ളം പാ​ടു​പ്പെ​ട്ട് മ​ണ്ണു​കോ​രി നി​ര​ത്തി​ക്കൊ​ണ്ട് വീ​ടി​നു താ​ത്കാ​ലി​ക സം​ര​ക്ഷ​ണം ഒ​രു​ക്കി​യ​ത്.

വെ​ള്ളം ഇ​നി​യും ക​യ​റി​യാ​ൽ വീ​ട് നി​ലം​പൊ​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. സ​മീ​പ​ത്തെ മ​റ്റ് വീ​ടു​ക​ളു​ടെ അ​വ​സ്ഥ​യും ഇ​തു ത​ന്നെ. ഇ​വി​ടെ പേ​രി​നു​മാ​ത്ര​മാ​ണ് ക​രി​ങ്ക​ല്ല് നി​ര​ത്തി​യ​ത്. ക​ട​ലാ​ക്ര​മ​ണം കാ​ര​ണം മോ​ഹ​ന​ൻ ഒ​ന്ന​ര​മാ​സ​മാ​യി പ​ണി​ക്കു​പോ​കാ​റി​ല്ല. മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന ബൈ​ക്ക് അ​ട​ക്കം ര​ണ്ട് വാ​ഹ​ന​ങ്ങ​ളും മോ​ഹ​ന​ൻ ക​ട​ലാ​ക്ര​മ​ണ​ഭീ​ഷ​ണി മൂ​ലം അ​ക​ലെ​യു​ള്ള മ​റ്റ് വീ​ടു​ക​ളി​ലേ​ക്ക് ക​യ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.


ക​യ​റി​ച്ചെ​ല്ലാ​ൻ ഇ​ട​മി​ല്ലാ​തെ മോ​ഹ​ന​നും കു​ടും​ബ​വും ക​ട​ലോ​ര​ത്തെ ഈ ​വീ​ട്ടി​ൽ ത്ത​ന്നെ​യാ​ണു പേ​ടി​ച്ചു​ക​ഴി​യു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണം നാ​ശം​വി​ത​ച്ചി​ട്ടും സ​ർ​ക്കാ​രോ പ​ഞ്ചാ​യ​ത്തോ ക​രി​ങ്ക​ല്ല​ടി​ക്കാ​നോ വെ​ള്ളം എ​ത്തി​ക്കാ​നോ അ​ട​ക്ക​മു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള​ളു​ന്നി​ല്ലെ​ന്ന് ക​ട​ലോ​ര നി​വാ​സി​ക​ൾ പ​റ​യു​ന്നു.

എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യ​ല്ലാ​തെ സ​ഹാ​യ​ക​ര​മാ​യ ഒ​രു ന​ട​പ​ടി​യു​മി​ല്ല. ക​ള​ക്ട​ർ ഇ​നി​യും സ​ന്ദ​ർ​ശ​നം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലാ​യി 300 ല​ധി​കം വീ​ടു​ക​ളും ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ത​ക​ർ​ന്ന​തോ​ടെ വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും ഇ​ല്ലാ​തെ ദു​രി​താ​വ​സ്ഥ​യി​ലാ​യി​ട്ടും വേ​ണ്ട ന​ട​പ​ടി കൈ​കൊ​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് സ്ത്രീ​ക​ള​ട​ക്കം ആ​രോ​പി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മി​ല്ല.

സീ​വാ​ൾ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഒ​റ്റ​പ്പെ​ട്ട് യാ​ത്രാ ദു​രി​ത​വും ഏ​റി​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ക​ട​ലാ​ക്ര​മ​ണം മൂ​ലം വീ​ടു​ക​ൾ ത​ക​രാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ക​രി​ങ്ക​ല്ല് നി​ര​ത്ത​ണ​മെ​ന്നും കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നും ക​ട​ലോ​ര നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

Leave A Comment