ജില്ലാ വാർത്ത

അകപ്പറമ്പ് ബഡ്സ് സ്കൂളിൽ വിളവെടുപ്പ്

അകപ്പറമ്പ് : നെടുമ്പാശ്ശേരി പഞ്ചായത്ത് കൃഷിഭവൻ, അകപ്പറമ്പ് ബഡ്സ് സ്കൂൾവളപ്പിൽ ചെയ്ത നെൽകൃഷി വിളവെടുത്തു. കൃഷിഭവന്റെ കീഴിലുള്ള കർമസേനാംഗങ്ങളാണ് കൃഷിചെയ്തത്.

50 സെന്റ് സ്ഥലത്തെ നെൽകൃഷി വിളവെടുപ്പ് അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. കുഞ്ഞ് അധ്യക്ഷനായി.

കൃഷി ഓഫീസർ എം.എ. ഷീബ, ആന്റണി കയ്യാല, കെ.എ. വർഗീസ്, എം.വി. സുനിൽ, കെ.കെ. അബി, വനജ സന്തോഷ്, എം.എൽ. സൈമൺ, ടി.കെ. കോരപിള്ള, എന്നിവർ പങ്കെടുത്തു. ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് നെൽകൃഷി ചെയ്യുന്നത് കാണാനും മനസ്സിലാക്കാനും വേണ്ടിയാണ് കൃഷി ചെയ്തത്.

Leave A Comment