ജില്ലാ വാർത്ത

മധുവിന് വേണ്ടി എറണാകുളത്ത് കെ പി എം എസ് ധർണ്ണ

എറണാകുളം: മധു കൊലക്കേസ്  പ്രോസിക്യൂട്ടർക്ക് വേതനം നൽകുക, വാളയാർ കേസ് കേന്ദ്ര സി.ബി.ഐ.അന്വേഷണം നടത്തുക, രണ്ട് കുടുംബങ്ങൾക്കും ഉചിതമായ നഷ്ട പരിഹാരം അനുവദിക്കുക, വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥൻ സോജന് ഐപിഎസ് നൽകാതിരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി എം എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗാന്ധി സ്ക്വയറിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ സമരം ഉത്ഘാടനം ചെയ്തു.

 വാളയാർ കേസിൽ വേണ്ടതു ചെയ്യും എന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണമെന്നും കോടിക്കണക്കിന് രൂപ അനാവശ്യ കാര്യങ്ങൾക്ക് ചിലവഴിക്കുമ്പോൾ മധുവിൻ്റെ കേസ് വാദിക്കുന്ന പ്രോസിക്യൂട്ടർക്ക് ഫീസെങ്കിലും നൽകുവാനുള്ള നടപടി സ്വീകരിക്കുവാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻറ് ഡോ. പി.പി. വാവ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ആർ.വി.ബാബു, പത്മശ്രീ കുഞ്ഞോൽ മാസ്റ്റർ, വാളയാർ കുഞ്ഞുങ്ങളുടെ അമ്മ ഭാഗ്യവതി, സി.എ.ശിവൻ, കെ.എ. തങ്കപ്പൻ, പി.കെ.രാധാകൃഷ്ണൻ , കെ.ബിന്ദു,പി.വി.രാജു, ലോചനൻ അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Leave A Comment