ജില്ലാ വാർത്ത

സ്‌കൂളില്‍ എക്‌സൈസ് പരിശോധന; സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ കഞ്ചാവ്

കൊച്ചി: സ്വകാര്യ സ്‌കൂളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. കോതമംഗലത്ത് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായ അഞ്ചുപേരും വാടാട്ടുപാറ സ്വദേശികളാണ്.

വര്‍ഷങ്ങളായി സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുന്ന സാജു, ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ സാജു എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

 തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി എക്‌സൈസ് സംഘം ഇയാളുടെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ എക്‌സൈസ് സംഘത്തെ കണ്ട് സാജു ഓടിരക്ഷപ്പെട്ടു. ഇതിനിടെയാണ്, കഞ്ചാവ് വാങ്ങാനെത്തിയതെന്ന് കരുതുന്ന അഞ്ചുയുവാക്കളെ കസ്റ്റഡിയിലെടുത്തത്.

Leave A Comment