അഗ്നി രക്ഷാസേന തൃശൂർ യൂണിറ്റ് സമ്മേളനം നടന്നു
തൃശ്ശൂർ : കേരള ഫയർ സർവീസ് അസോസിയേഷന്റെ ജില്ലാ യൂണിറ്റ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ. ഷജിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജയരാജ് അധ്യക്ഷത വഹിച്ചു. പാലക്കാട് മേഖല സെക്രട്ടറി ഷജി, സൂരജ്, ഗിരീഷ്, ജോതികുമാർ എന്നിവർ പ്രസംഗിച്ചു.തൃശ്ശൂർ അഗ്നിരക്ഷാ നിലയത്തിന്റെ പഴയ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുതിയ ഓഫീസ് നിർമ്മിക്കണമെന്നും എല്ലാ അഗ്നി രക്ഷാ നിലയങ്ങളിലും രണ്ട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരുടെ തസ്തിക സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Leave A Comment