ജില്ലാ വാർത്ത

പറവൂരിൽ ലോറി കയറി യുവതി മരിച്ചു

മൂത്തു കുന്നം: കൊടുങ്ങല്ലൂർ സ്വദേശിയായ യുവതി പറവൂരിൽ ലോറി കയറി മരിച്ചു.പുല്ലൂറ്റ് ചാക്കനാട് ഓളിയിൽ ശിവദാസൻ്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ അഖില (22) ആണ് മരിച്ചത്. പറവുർ മൂത്തു കുന്നം റൂട്ടിലെ വൺവെ ആയ കോൺവെൻ്റ് റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.ലോറിയും അഖില സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഒരേ ദിശയിലായിരുന്നു. വൈദ്യുതി പോസ്റ്റിൽ തട്ടി സ്കൂട്ടർ മറിഞ്ഞു.ലോറിയുടെ അടിയിലേക്ക് വീണ അഖിലയുടെ തലയിലൂടെ ചക്രം കയറിയിറങ്ങി.

Leave A Comment