ജില്ലാ വാർത്ത

'സംവരണം അട്ടിമറിക്കുന്ന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം' ; എൻ.കെ. നീലകണ്ഠൻ

പത്തനംതിട്ട: സംവരണം അട്ടിമറിക്കുന്ന സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിച്ച് പട്ടിക വിഭാഗങ്ങളോട് നീതി പുലർത്തണമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി എൻ.കെ. നീലകണ്ഠൻ  ആവശ്യപ്പെട്ടു.
ആറര വർഷത്തെ ഭരണത്തിൽ 505729 നിയമനങ്ങൾ പി എസ് സി യെ മറികടന്ന് നടത്തി. സംവരണ തത്വം പാലിച്ചിട്ടില്ല. 5O729 പട്ടിക വിഭാഗങ്ങൾക്ക് ജോലി ലഭിക്കേണ്ടതാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് 650 ഇതിലും
സംവരണ തത്വം പാലിച്ചിട്ടില്ല. രണ്ടു വർഷം പൂർത്തിയാക്കിയാൽ മരണം വരെ പെൻഷൻ മരണശേഷം കുടുംബ പെൻഷൻ.
          
99 ബോർഡു - കോപ്പറേഷനുകൾ . 1500 നിയമനങ്ങൾ. പാർട്ടിക്കാർക്കും . നേതാക്കളുടെ മക്കൾക്കും , ബന്ധുക്കൾക്കും , സംവരണം അട്ടിമറിച്ച നിയമനങ്ങൾ.
എയ്ഡഡ് മേഖലയിൽ 139595 പേർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും, പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. സംവരണത്തിനായി , കേസും,സമരവും, കെ പി എം എസ് വർഷങ്ങളായി തുടരുന്നു.

 കേരള സർക്കാർ ദേവസ്വം ബോർഡിൽ മുന്നോക്ക സംവരണം നടപ്പിലാക്കി. കേന്ദ്ര സർക്കാർ ഒറ്റ ദിവസം കൊണ്ട് ഇരു സഭകളിലും . ഭരണഘടനാ ഭേദഗതി പാസ്സാക്കി  സംവരണത്തിന്റെ അടിസ്ഥാന ശില തന്നെ പിഴുതെറിഞ്ഞു. ഇപ്പോൾ സുപ്രിം കോടതിയും മുന്നോക്ക സംവരണം ശരിവച്ചു. ആരും സമരം ചെയ്യാതെ തന്നെ മുന്നോക്ക സംവരണം നടപ്പിലാക്കി.

 സർക്കാരുകളുടെ സാമൂഹ്യ നീതി നിഷേധങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരുമായി കൈകോർത്ത് കൊണ്ട് സമരവും നിയമപോരാട്ടങ്ങളും സംഘടിപ്പിക്കുമെന്ന് കെ പി എം എസ് പത്തനംതിട്ട ജില്ല ജനറൽ കൗൺസിൽ ഉത്ഘാടനം ചെയ്ത് കൊണ്ട്  അഭിപ്രായപ്പെട്ടു.

കെ.കെ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.വി. വാവ മുഖ്യ പ്രഭാഷണം നടത്തി.സി.എ.ശിവൻ, പി.കെ.രാധാകൃഷ്ണൻ , കെ.ബിന്ദു, പി.വി.രാജു, ലോചനൻ അമ്പാട്ട്, വത്സല നന്ദനൻ, അനിൽ വെങ്ങലളത്തിൽ എന്നിവർ സംസാരിച്ചു .ഭാരവാഹികളായി കെ.കെ.രാജപ്പൻ - പ്രസിഡൻ്റ്, ബി.കെ.സുരേന്ദ്രൻ, വി.ടി.അനിൽ എന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു.

Leave A Comment