അരങ്ങിൽ ഗംഭീര പോരാട്ടം ; കലോത്സവം രണ്ടാംദിനം എറണാകുളം
പറവൂര്‍: ജില്ലാ കലോത്സവത്തിന്റെ രണ്ട് ദിനങ്ങളിലായി 76 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായതോടെ രാത്രി ഒൻപതു വരെയുള്ള കണക്കു പ്രകാരം 396 പോയിന്റുമായി എറണാകുളം ഉപജില്ല മുന്നിൽ. ആദ്യദിനം പിന്നില്‍ നിന്നശേഷമാണ് എറണാകുളത്തിന്റെ കുതിപ്പ്. 363 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ ഉപജില്ല രണ്ടാമതും 337 പോയിന്റോടെ വൈപ്പിന്‍ ഉപജില്ല മൂന്നാമതുമാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 119 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ് മുന്നിലും 114 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് രണ്ടാമതും 111 പോയിന്റോടെ കോലഞ്ചേരി മൊറക്കാല സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാമതുമാണ്.
യുപി ജനറല്‍ എറണാകുളം ഉപജില്ല, ഹൈസ്കൂള്‍ ജനറല്‍ നോര്‍ത്ത് പറവൂര്‍ ഉപജില്ല, എച്ച്എസ്എസ് ജനറല്‍ എറണാകുളം ഉപജില്ല, യുപി സംസ്കൃതം പെരുമ്പാവൂര്‍ ഉപജില്ല, എച്ച്എസ് സംസ്കൃതം ആലുവ ഉപജില്ല, യുപി അറബിക് പെരുമ്പാവൂര്‍ ഉപജില്ല, എച്ച്എസ് അറബിക് വൈപ്പിന്‍ ഉപജില്ല എന്നിവരാണ് മുന്നില്‍. തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങള്‍ ഉള്‍പ്പെടെ 35ഓളം മത്സരങ്ങള്‍ മൂന്നാം ദിനമായ ഇന്ന് നടക്കും.
Leave A Comment