മതിൽ നിർമാണത്തിന്‍റെ ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്‍റെ ശാസന
തിരുവനന്തപുരം: തൃശൂർ പോലീസ് അക്കാദമിയിലെ മതിൽ നിർമാണത്തിന്‍റെ ഫണ്ട് വകമാറ്റി ഉപയോഗിച്ചതിൽ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്‍റെ ശാസന. സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് വിമർശനം.
പോലീസ് അക്കാദമിയിലെ മതിൽ നിർമാണത്തിനായി 20 ലക്ഷം രൂപയാണ് ആഭ്യന്തരവകുപ്പ് അനുവദിച്ചത്. മതിൽ നിർമാണത്തിന് ശേഷം അതിൽ നാലു ലക്ഷം രൂപ ബാക്കി വന്നിരുന്നു. ഇത്തരത്തിൽ വന്ന അധിക തുകയാണ് വകമാറ്റി മറ്റുചില കാര്യങ്ങൾക്കായി ഉപയോഗിച്ചത്.
ഇതിനുശേഷം ഈ ഫണ്ട് ചിലവാക്കിയതിൽ സർക്കാർ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് ഡിജിപി കത്ത് നൽകി. ഇതിലാണ് ശക്തമായ താക്കീതുമായി ആഭ്യന്തരവകുപ്പ് രംഗത്തുവന്നത്. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സർക്കാർ അറിയിച്ചു.
Leave A Comment