ജില്ലാ വാർത്ത

തെരച്ചിലിൽ പുഴയിൽനിന്ന് ലോഹഭാ​ഗങ്ങളും കയറും കണ്ടെത്തി; കയര്‍ അർജുന്റെ ലോറിയുടേത്: ഉടമ മനാഫ്

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ ​ഗം​ഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാ​ഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാ​ഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തിയത്. ലോഹഭാ​ഗങ്ങളുടെ ചിത്രങ്ങൾ നാവികസേന എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്.

കയര്‍ അര്‍ജ്ജൂന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് അർജുന്റെ ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. അതേ സമയം ലോഹഭാഗങ്ങൾ ലോറിയുടെ അല്ലെന്നും മനാഫ് പറഞ്ഞു.

ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തെരച്ചിൽ നടക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാ​ഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുമെന്ന് നാവികസേന അറിയിച്ചു.

പുഴയിൽനിന്ന് നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വർ മൽപേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Leave A Comment