ജില്ലാ വാർത്ത

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കാസർഗോഡ്:  ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. 

എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നെന്നാണു വിവരം. 

രാവിലെ 10.15 നാണ് സംഭവം. കാസർഗോഡ് ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു.

Leave A Comment