ജില്ലാ വാർത്ത

പെ​രി​യാ​റി​ൽ ഇ ​കോ​ളി ബാ​ക്‌ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം അ​പ​ക​ട​ക​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി

ആ​ലു​വ: പെ​രി​യാ​റി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ​ത്ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ൽ ഇ ​കോ​ളി ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന കേ​ന്ദ്ര- സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ ശ​രി​വ​ച്ച് സം​സ്ഥാ​ന ജ​ല അ​ഥോ​റി​റ്റി​യും.

പെ​രി​യാ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​എ​സ്. പ്ര​കാ​ശ​ിന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ. കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന ആ​ലു​വ, ചൊ​വ്വ​ര, മു​പ്പ​ത്ത​ടം മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പെ​രി​യാ​ർ ജ​ലം ജി​ല്ലാ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധി​ച്ച ഫ​ല​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ട​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ന് മ​നു​ഷ്യ​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നൂ​റു മി​ല്ലി ലി​റ്റ​ർ ജ​ല​ത്തി​ൽ 500 എം​പി​എ​ൻ (മോ​സ്റ്റ് പ്രോ​ബ​ബി​ൾ ന​മ്പ​ർ) ആ​ണ് ഇ ​കോ​ളി അ​നു​വ​ദ​നീ​യം. എ​ന്നാ​ൽ ആ​ലു​വ​യി​ലെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു സ​മീ​പം 2500 എം​പി​എ​ൻ ആ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​വി​സ​ർ​ജ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് ഉ​ള്ള​തെ​ന്ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഈ ​പ​രി​ശോ​ധ​നാ ഫ​ല​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എ​സ്. പ്ര​കാ​ശ് പ​റ​ഞ്ഞു.

എ​ന്നാ​ൽ കു​ടി​വെ​ള്ള ശു​ദ്ധി​ക​ര​ണ സം​വി​ധാ​ന​ത്തെ ഇ​തൊ​രി​ക്ക​ലും ബാ​ധി​ക്കി​ല്ലെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​റ​പ്പു​ന​ൽ​കി. ഇ ​കോ​ളി ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് നീ​ങ്ങി​യാ​ണ് പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന നി​ല​വാ​ര​ത്തി​ൽ പു​ഴ​വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്.

225 എം​എ​ൽ​ഡി ജ​ല​മാ​ണ് വി​ശാ​ല കൊ​ച്ചി​യ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ആ​ലു​വ​യി​ൽ​നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന​ത്. ചൊ​വ്വ​ര​യി​ൽ നി​ന്ന് 63, മു​പ്പ​ത്ത​ട​ത്തു​നി​ന്ന് 20 എം​എ​ൽ​ഡി​യു​മാ​ണ് പ​മ്പ് ചെ​യ്യു​ന്ന​ത്. ഇ​വ വി​വി​ധ ത​രം ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്നും ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Leave A Comment