ജില്ലാ വാർത്ത

ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫി​ന് വി​ജ​യം

ഇരിഞ്ഞാലക്കുട: ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് സ​മ്പൂ​ർ​ണ വി​ജ​യം. ആ​കെ​യു​ള്ള 13 സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വി​ജ​യി​ച്ചു.

പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കി​ൽ ഭ​ര​ണ​സ​മി​തി തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 3033 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​തി​ൽ 1733 പാ​ന​ൽ വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി. ര​ണ്ട് അം​ഗ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ബാ​ക്കി​യു​ള്ള 11 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

വോ​ട്ടെ​ണ്ണ​ൽ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ ന‌​ട​ന്ന സ്കൂ​ളി​ന് മു​ന്നി​ൽ പ്ര​ക​ട​നം ന​ട​ത്തി. വി​വാ​ദ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് നേ​ടി​യ ഈ ​വി​ജ​യം യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കു​മു​ള്ള തി​രി​ച്ച​ടി​യാ​ണെ​ന്നാ​ണ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.

ഒ​രു സീ​റ്റി​ൽ പോ​ലും മ​ത്സ​രി​ക്കാ​ൻ യു​ഡി​എ​ഫ് ത​യ്യാ​റാ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. പ​തി​നൊ​ന്ന് സീ​റ്റു​ക​ളി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചി​രു​ന്നു.

Leave A Comment