കൊച്ചിയില്‍ നിന്നും 48 സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എന്‍ട്രിയില്ല
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. റിയാദ്, ദുബായ്, ദമാം രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു കഴിഞ്ഞു.
മസ്‌കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടക്കും. എന്നാല്‍ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്‌റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സര്‍വീസുകള്‍ റദ്ദാക്കി.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, വാതക റിഫൈനറികളില്‍ ഇറാന്‍ ആക്രമണം തുടരുകയാണ്. ഖത്തറിലെ പ്രകൃതിവാതക വ്യവസായ മേഖലയായ റാസ് ലഫാനില്‍ മിസൈല്‍ പതിച്ചു. സൗദി അറേബ്യയുടെ അരാംകോയിലും ആക്രമണമുണ്ടായി.
ചെങ്കടലിലെ യാന്‍ബു തുറമുഖത്തെ സൗദിയുടെ എണ്ണ റിഫൈനറിയും ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ യുഎഇയിലെ ഹബ്ഷാന്‍ പ്രകൃതിവാതക റിഫൈനറിയിലും ബാബ് എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഉച്ചയോടെ കുവൈത്തിലെ മിനാ അല്‍ അഹ്മദി, മിനാ അബ്ദുല്ല റിഫൈനറികളിലും മിസൈല്‍ പതിച്ചു.
Leave A Comment