കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ സി പ്രേമരാജനെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നു. വെള്ളാങ്ങല്ലൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇരിങ്ങാലക്കുട മുൻ ഏരിയ സെക്രട്ടറിയുമായ കെ സി പ്രേംരാജിനെയാണ് ചോദ്യം ചെട്ടുന്നത്. പരാതിക്കാരനായ എം വി സുരേഷും ഇഡി ഓഫീസിലുണ്ട്. ഇഡി ഉദ്യോഗസ്ഥർ കെ സി പ്രേംരാജിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയത്ത് പ്രേംരാജന്‍ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ആയിരുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പാർട്ടിയുടെ സമിതി ഉണ്ടായിരുന്നു. ഈ സമിതിയെ നിയന്ത്രിച്ചിരുന്നത് പ്രേംരാജാണെന്ന മൊഴി ഇ ഡി ക്ക് പരാതിക്കാരും നേരത്തെ നൽകിയിരുന്നു.
ഇവയുടെ അടിസ്ഥാനത്തിലാണ് പ്രേംരാജനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മുമ്പും ഇഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ സുരേഷും ഇതിന് മുമ്പ് ഇഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. ബാങ്ക് പ്രസിഡന്റായിരുന്ന ദിവാകരനും കേസിലെ ഒന്നാം പ്രതിയായിരുന്ന സുനിൽ കുമാറും ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്. അവരെയും ഇഡി വിളിച്ചു വരുത്തിയതാണെന്നാണ് അറിയാൻ കഴിയുന്നത്.
Leave A Comment