ഗുരുവായൂരിൽ മേൽശാന്തിമാറ്റം നാളെ
ഗുരുവായൂർ : ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി മേൽശാന്തിമാറ്റച്ചടങ്ങ് നടക്കും. അത്താഴപൂജയ്ക്കു ശേഷമാണ് ചടങ്ങ്. പതിവുദിവസങ്ങളിൽ രാത്രി നടക്കുന്ന ചുറ്റുവിളക്ക് വെള്ളിയാഴ്ച ഉണ്ടാകില്ല. അപൂർവ ദിവസങ്ങളിൽ മാത്രമാണ് ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഇല്ലാത്തത്.
ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തെ മേൽശാന്തിയായി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി സ്ഥാനമേൽക്കും.
Leave A Comment