കരുവന്നൂരില്‍ കടയില്‍ നിന്നും വാങ്ങിയ ബീഫ് ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി
ഇരിഞ്ഞാലക്കുട: കരുവന്നൂര്‍ പുത്തന്‍തോട് ഇറച്ചികടയില്‍ നിന്നും വാങ്ങിയ ബീഫ് ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി.പുത്തന്‍തോട് സെന്ററില്‍ നിന്നും മൂര്‍ക്കനാട്ടേയ്ക്ക് പോകുന്ന വഴിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെറിയാടന്‍ പ്രീജോവിന്റെ ഉടമസ്ഥതയില്‍ ഉള്ള ബീഫ് സ്റ്റാളില്‍ നിന്നും വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
പുത്തന്‍തോട് സ്വദേശി തോട്ടാപ്പിള്ളി ഉണ്ണിയുടെ വീട്ടിലേയ്ക്ക് വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ പ്രദേശത്തെ കൗണ്‍സിലര്‍മാരായ അല്‍ഫോണസാ തോമസിനെയും പ്രവീണിനെയും വിവരം അറിയിക്കുകയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിനിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗശ്യൂനമായ മാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റാളില്‍ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടുകയായിരുന്നു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാളിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.ഈസ്റ്ററിനോട് അനുബദ്ധിച്ച് നിരവധി പേരാണ് ഇവിടെ നിന്നും മാംസം വാങ്ങിയിരുന്നത്.വിവരം അറിഞ്ഞ് പലരും മാംസം തിരികെ കൊണ്ട് കൊടുക്കുകയാണ്.
അറവ് ശാല പ്രവര്‍ത്തിക്കാത്ത ഇരിങ്ങാലക്കുട നഗരസഭയില്‍ മറ്റ് ഇടങ്ങളിലെ അംഗീകൃത അറവ്ശാലയില്‍ നിന്നുള്ള മാംസം മാത്രം കൊണ്ട് വന്ന് വില്‍പ്പന നടത്താന്‍ പാടുള്ളു എന്ന ഉത്തരവ് നിലനില്‍ക്കേ.ഇപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ അറവ് നടത്തിയ മാംസമാണ് നഗരത്തില്‍ വില്‍പ്പന നടത്തുന്നതെന്നും ആരോഗ്യവിഭാഗത്തിന്റെ പരിശോധനയും യഥാവിധം നടക്കാത്തതും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായും പരക്കേ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
Leave A Comment