ജില്ലാ വാർത്ത

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആനയിടഞ്ഞു

 ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആനയിടഞ്ഞു. നാളുകൾക്ക്  മുൻപ് വിവാഹ ഫോട്ടോ ഷൂട്ടിനിടയിൽ  പാപ്പാനെ ആക്രമിച്ച കൊമ്പൻ ദാമോദർ ദാസ് തന്നെയാണ് ഇന്ന് വീണ്ടും ഇടഞ്ഞത്. ഗുവായൂര്‍ കേശവൻ അനുസ്മരണത്തിന് ശേഷം  പടിഞ്ഞാറെ നടയിലെത്തിയ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന ഏറെ നേരം പരിഭ്രാന്തി സ്ഷ്ടിച്ചു. ഏകാദശി ദിവസങ്ങളായതിനാൽ വൻ ഭക്ത ജനതിരക്കിലാണ് ഗുരുവായൂർ.  

എലിഫന്‍റ് സ്ക്വാഡും പാപ്പാന്‍മാരും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് വടവും ചങ്ങലയും ഉപയോഗിച്ച് ആനയെ വരുതിയിലാക്കി. തളച്ച ആനയെ ആനക്കോട്ടയിലേയ്ക്ക് മാറ്റി.കഴിഞ്ഞ മാസം 10ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ സംഘത്തിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് നേരത്തെ ദാമോദർ ദാസ് ഇടഞ്ഞത്. ഈ ദൃശ്യങ്ങൾ വൈറലായിരുന്നു. ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയർത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാൽ താഴെ വീണ പാപ്പാൻ ഒഴിഞ്ഞു മാറിയതിനാൽ തലനാരിഴക്കാണ് പാപ്പാൻ രക്ഷപ്പെട്ടത്. ഈ സംഭവത്തിന് ശേഷമാണ് ഇതേ ആന ഇന്ന് വീണ്ടും ഇടയുന്നത്.

Leave A Comment