ഇന്ന് കലാശക്കളി: കപ്പിൽ എറണാകുളം മുത്തമിടുമോ?
പറവൂർ: നാലുനാൾ നീണ്ടുനിന്ന കലാ കപ്പിനായുള്ള പോരാട്ടത്തിൽ മൂത്തകുന്നത്ത് ഇന്ന് കലാശക്കളി. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ കോവിഡിന് ശേഷം നടന്ന ആദ്യ ജില്ലാ സ്കൂൾ കലോത്സവത്തിൽ എറണാകുളം ഉപജില്ല കിരീടത്തിൽ മുത്തമിടും. കോവിഡ് തളർത്തിയ ക്ഷീണം നിഴലിക്കുന്നതായിരുന്നു ഈ വർഷത്തെ കലോത്സവം. പ്രകടനത്തിനിടെ മത്സരാർഥികൾ തളരുന്നതും പലയിനങ്ങൾക്കും മുൻ വർഷങ്ങളിലേതിനേക്കാൾ പ്രാതിനിധ്യം കുറഞ്ഞതും പ്രകടമായി.
മത്സര വേദികളിൽ ഭൂരിഭാഗവും ഒരേ കോന്പൗണ്ടിൽ ആയതിനാൻ കഴിഞ്ഞ നാല് ദിനവും നിറഞ്ഞ സദസിനു മുന്നിലാണ് മത്സരങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
അവസാന ദിനമായ ഇന്ന് മാർഗംകളി, സംഘനൃത്തം, ഓട്ടൻ തുള്ളൽ, ചവിട്ട്നാടകം വൃന്ദ വാദ്യം, സംസ്കൃത നാടകം, പരിചമുട്ട്കളി, അക്ഷല ശ്ലോകം, കാവ്യകേളി എന്നീ മത്സരങ്ങൾ അരങ്ങിലെത്തും.
Leave A Comment