കോവിഡ് ജാഗ്രതാ നിർദേശം; തൃശൂരിൽ നിരീക്ഷണം ശക്തമാക്കി
തൃശൂർ: വീണ്ടും കോവിഡ് ജാഗ്രതാ നിർദേശം സംസ്ഥാനം പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ടു ചെയ്ത തൃശൂർ ജില്ലയിലും നിരീക്ഷണം ശക്തമാക്കി. ആരോ ഗ്യ വകുപ്പിന്റെ നിർദേശാനുസ രണം പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്.
മാസ്കും സാനിറ്റൈസറും ആദ്യഘട്ടത്തിലെന്നപോലെ ശീലമാക്കാൻ നിർദേശമുണ്ട്. ആശുപത്രികളിൽ ഏത് അടിയന്തര സാഹചര്യം നേരിടാനും സൗകര്യങ്ങളൊരുക്കാനുള്ള നിർേ ദശവും നടപ്പാക്കിത്തുടങ്ങി. വാക്സിനെടുക്കാത്തവരോട് എടുക്കാൻ നിർദേശം വന്നതോടെ വരുംദിവസങ്ങളിൽ വാക്സിനേഷനും തിരക്കനുഭവപ്പെടും. ആവശ്യമായ വാക്സിൻ കരുതൽ ശേഖരം ഒരുക്കുന്നതടക്കമുള്ള നടപടികളും ആരംഭിച്ചു.
പുതിയ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ രാജ്യമെന്പാടും ജാഗ്രതയിലാണ്. മുൻകാലങ്ങളിൽ നൽകിയിരുന്ന എല്ലാ മുൻകരുതൽ സുരക്ഷാ മാർഗനിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതർ ആവർത്തിച്ചിട്ടുണ്ട്.
തൃശൂരിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികൾ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടുത്തദിവസം യോഗം ചേർന്ന് അന്തിമരൂപം കൈക്കൊള്ളും.
Leave A Comment