എന്നെ മേയറാക്കാന്‍ ഇടപെട്ടത് ലത്തീൻ സമുദായം: വി.കെ. മിനിമോൾ
കൊച്ചി:തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സമുദായം ഇടപെട്ടുവെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി.കെ. മിനിമോള്‍. തനിക്ക് വേണ്ടി പിതാക്കന്മാര് സംസാരിച്ചു.
പദവികള്‍ തീരുമാനിച്ചപ്പോള്‍ സംഘടനയുടെ ശക്തി കാണിക്കാന്‍ കഴിഞ്ഞു. സഭയില്‍ നിന്നും ശബ്ദം ഉയര്‍ത്തിയതിന് ഉത്തരം ലഭിച്ചുവെന്നും മിനിമോള്‍ വ്യക്തമാക്കി.
കേരള റീജിയന് ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് മിനിമോള്‍ പ്രതികരിച്ചത്. ഞാന്‍ ഇന്നിവിടെ നില്ക്കുന്നുണ്ടെങ്കില് അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം ഉയര്‍ന്നതിന്റെ തെളിവാണ് എനിക്ക് ലഭിച്ച കൊച്ചി മേയര്‍ എന്ന പദവി.-മിനിമോൾ പറഞ്ഞു.
Leave A Comment